Thursday, 20 August 2015

ഇന്നത്തെ ഓണാഘോഷത്തില്‍ നിന്നും


20-8-2015 ന് ഓണാഘോഷം ഗംഭീരമായി നടത്തി.വേദവ്യാസക്ലബ്ബ് കുട്ടികള്‍ക്കും മറ്റുമായി വിഭവസമൃദ്ധമായ ഓണസ്സദ്യയൊരുക്കി.സദ്യയൊരുക്കാനും മറ്റും ക്ലബ്ബ് അംഗങ്ങള്‍ സജീവമായിരുന്നു.വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു.

Saturday, 15 August 2015

സ്വാതന്ത്ര്യദിനാഘോഷം


ഇന്ന് ആഗസ്ത് 15
       കുട്ടികളുടെ നൃത്തസംഗീതാവിഷ്ക്കാരം വളരെ ഗംഭീരമായിരുന്നു.പൂര്‍‌വ്വവിദ്യാര്‍ത്ഥി സനലും പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉമയും  ചേര്‍‌ന്നാണ് മാ തുഛേ സലാം എന്ന നൃത്തവിരുന്നിന് കുട്ടികളെ തയ്യാറാക്കിയത്.വിവിധ ക്ലബ്ബുകാരുടെ വകയായി പായസം,ലഡു,കേക്ക്,ചോക്ലേറ്റ് തുടങ്ങിയവയുടെ വിതരണം സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു.ഒരു ക്ലബ്ബിന്റെ വകയായി കുട്ടികള്‍ക്ക് സ്പോര്‍സ് കിറ്റ് വിതരണവുമുണ്ടായിരുന്നു.പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ജി.നാരായണേട്ടനും മറ്റു പിടിഎ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും ഉണ്ടായിരുന്നു.  സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേര്‍ലി.പികെ ,സ്റ്റാഫ് തുടങ്ങിയവരും സജീവമായി ഉണ്ടായിരുന്നു.