Saturday, 19 September 2015

സ്ക്കൂള്‍ സ്പോര്‍ട്ട്സ്

ഇന്ന് ഞങ്ങള്‍ സ്കൂള്‍ സ്പോര്‍ട്ട്സ് നടത്തി.വിവിധ ഇനങ്ങളിലായി കുട്ടികള്‍ വാശിയോടെ മത്സരങ്ങളില്‍ പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് കൂടുതല്‍ പ്രാക്ടീസ് നല്‍കി സബ്‌ജില്ലയിലേക്ക് അയക്കണം.

Wednesday, 16 September 2015

കസബ ചാരിറ്റിയുടെ സംഭാവന

സ്കൂളില്‍ ആരംഭിച്ച പ്രീപ്രൈമറിയുടെ നടത്തിപ്പിനായി കസബ ചാരിറ്റി പതിനായിരം രൂപ സംഭാവന നല്‍കി.ഇന്നലെ അസംബ്ലിയില്‍വെച്ച് തുക ഹെഡ്മിസ്ട്രസ്സിന് കൈമാറി.സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും സഹകരിക്കുന്ന കസബ ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് നന്ദി......