ഈവര്‍ഷത്തെ സ്കൂളിന്റെ തനതുപ്രവര്‍ത്തനമായി തെരഞ്ഞെടുത്തതുതന്നെ യോഗയാണ്.ഇന്ന് ഞങ്ങള്‍ ഇന്റര്‍നാഷണല്‍ യോഗാദിനത്തില്‍ സ്കൂളിലെ മുഴുവന്‍കുട്ടികള്‍ക്കും യോഗക്ലാസ്സ് നല്‍കികൊണ്ട് യോഗാദിനം ആചരിച്ചു.ഹെഡ്‌മിസ്ട്രസ് ശ്രീമതി.ഷേര്‍ലി ടീച്ചര്‍ യോഗക്ലാസിനു നേതൃത്വം നല്‍കി.
!-end>!-local>
Wednesday, 22 June 2016
വായനാദിനം...20-6-2016
20-6-2016ന് വായനാദിനം പ്രത്യേക അസംബ്ലി, പ്രതിജ്ഞ,ലൈബ്രറിവിതരണം, പി എന്‍ പണിക്കര്‍ അനുസ്മരണം തുടങ്ങിയ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
Monday, 13 June 2016
കേരള ഗ്രാമീണ്‍ ബേങ്ക് വക കുട വിതരണം
ഇന്ന് 13-6-2016ന് കേരളഗ്രാമീണ്‍ ബേങ്കിന്റെ വകയായി ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികള്‍ക്ക് കുട നല്‍കുകയുണ്ടായി.റീജിയണല്‍ മാനേജരടക്കം പങ്കെടുത്ത ചടങ്ങില്‍ MLA ശ്രീ. N A നെല്ലിക്കുന്ന് കുട വിതരണം ചെയ്തു.മുന്‍വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാരായണേട്ടന്‍, പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ,കൗണ്‍സിലര്‍ ശ്രീമതി പ്രേമ,പിടിഎ അംഗങ്ങള്‍,രക്ഷിതാക്കള്‍ ,ഹെഡ്മിസ്‌ട്രസ് ശ്രീമതി ഷേര്‍ലി,അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tuesday, 7 June 2016
ലോകപരിസ്ഥിതിദിനം
വൃക്ഷത്തൈകള്‍ വിതരണം ചെയ്തും പരിസ്ഥിതിക്വിസ്സ് മത്സരം നടത്തിയും പ്രത്യേക അസംബ്ലിയില്‍ പ്രതിജ്ഞയെടുത്തും പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു.
ഒരുക്കം 2016
31-05-2016 ന് സ്കൂളില്‍ അധ്യാപകരെല്ലാം ഒത്തുകൂടി.പിടിഎ പ്രതിനിധികളും വാര്‍ഡ്‌മെമ്പര്‍മാരും യോഗത്തില്‍ സന്നിഹിതരായിരുന്നു.പ്രവേശനോത്സവത്തെക്കുറിച്ചും മറ്റ് ദൈനംദിനകാര്യങ്ങളും ചര്‍ച്ചാവിഷയമായി.സ്ക്കൂള്‍ അലങ്കരിക്കാനും മറ്റുമുള്ള ചുമതലകള്‍ യോഗത്തില്‍ തീരുമാനിച്ചു.SRGയും സ്റ്റാഫ്‌മീറ്റിങ്ങും പ്രത്യേകം നടത്തിയ ശേഷം പിരിഞ്ഞു.
Subscribe to:
Posts (Atom)