Monday, 13 October 2014

സമ്മാനദാനം



ഇന്നത്തെ അസംബ്ലിയില്‍ വിവിധ പരിപാടികളില്‍ സ്കൂള്‍ തലത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സില്‍ സ്കൂള്‍തലത്തില്‍ വിജയിച്ച് സബ്‌ജില്ലാതലത്തില്‍ പങ്കെടുത്തവരില്‍ മൂന്നാംക്ലാസ്സിലെ ജ്യോതിയും നാലാംക്ലാസ്സിലെ പ്രീതികൃഷ്ണയും അവിടെയും  അവസാനറൗണ്ട് വരെ നല്ലനിലവാരത്തില്‍ പ്രകടനം കാഴ്ചവെച്ചു.
            സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ചിലമത്സരങ്ങള്‍ നടത്തുകയുണ്ടായി.ഏഴാംക്ലാസ്സിലെ രണ്ടു ഡിവിഷനുകളിലും പതിപ്പുകളും മറ്റും തയ്യാറാക്കിയ കുട്ടികളെ പ്രോത്സാപ്പിക്കുന്നതിനായി ശ്രീ.ജയചന്ദ്രന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി.

പിറന്നാള്‍ മധുരം

ഇന്ന് അഞ്ചാംക്ലാസ്സിലെ എല്‍.ലക്ഷ്മിപ്രീയയുടെ പിറന്നാള്‍ ആയിരുന്നു.കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും പിറന്നാള്‍മധുരമായി ചോക്ലേറ്റും സ്കൂള്‍ ലൈബ്രറിയിലേക്ക് നല്ല ഒരു പുസ്തകവും നല്‍കി.അസംബ്ലിയില്‍ അവള്‍ക്ക് പിറന്നാള്‍ ആശംസയും നേര്‍ന്നു.

Monday, 6 October 2014

ഗാന്ധിജയന്തി



വിവിധ പരിപാടികളോടെ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. അധ്യാപകരും കുട്ടികളും ചേര്‍ന്ന്  സ്കൂളും പരിസരവും ശുചിയാക്കി. 

Friday, 26 September 2014

സംയുക്തയോഗം

ഇന്ന് 26-09-2014 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഞങ്ങളുടെ സ്കൂളില്‍ കുടുംബശ്രീ, അയല്‍കൂട്ടം,വലക്കാര്‍,PTA എക്സിക്യട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരുടെ സംയുക്തയോഗം നടന്നു.സ്കൂളിലെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാനുമായി ചേര്‍ന്ന യോഗത്തില്‍ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ സ്വാഗതവും പി.ടി.എ പ്രസി‍‍ഡണ്ട് ശ്രീ ബി.ജയദേവന്‍ അധ്യക്ഷനും വാര്‍‍ഡ്‌മെമ്പറും കാസര്‍ഗോഡ് നഗരസഭാ വിദ്യാഭ്യാസ‌സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ ജി.നാരായണന്‍ ഉദ്ഘാടകനുമായിരുന്നു.

കുടുംബശ്രീ, അയല്‍കൂട്ടം,PTA എക്സിക്യുട്ടീവംഗങ്ങള്‍ തുടങ്ങിയവരുടെ സംയുക്തയോഗം

സാക്ഷരം ക്യാമ്പ്

സാക്ഷരം-2014 സര്‍ഗാത്മക ക്യാമ്പ് ഇന്ന് തുടങ്ങി.
ക്യാമ്പില്‍ അതിഥിയായി വന്ന വാര്‍ഡ് മെമ്പര്‍ ജി.നാരായണന്‍

ക്യാമ്പിലെ ചില ദൃശ്യങ്ങള്‍