യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ സ്വാഗതവും വാര്‍ഡ്‌മെമ്പറും കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ.ജി.നാരായണന്‍ അധ്യക്ഷനുമായിരുന്നു.സ്കൂള്‍ പരിസരത്തെ കുടുംബശ്രീ അംഗങ്ങളും മറ്റും യോഗത്തില്‍ സന്നിഹിതരായിരുന്നു.
സബ്ബ്ജില്ലാസ്പോര്‍ട്ട്സിന് തയ്യാറെടുപ്പ് തുടങ്ങി.വൈകുന്നേരങ്ങളില്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കുമാരി ഇന്ദുവിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ കൊളത്തൂരില്‍ വച്ച് നടക്കുന്ന കായികമേളക്ക് പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു.