Thursday, 5 February 2015

പഠനയാത്ര

ഇന്നാണ് ഞങ്ങള്‍ തിരുവനന്തപുരം കന്യാകുമാരി പഠനയാത്ര നടത്തുന്നത്.നാല്പത് കുട്ടികളും അധ്യാപകരും മദര്‍ പിടിഎ പ്രസി‍ണ്ട് ഉമയും  യാത്രയില്‍ പങ്കെടുക്കുന്നു.

കണ്ണട വിതരണം

 സ്ക്കൂളിലെ കാഴ്ചചക്ക് വൈകല്യമുള്ള വിഘ്നേഷിനും മനീഷക്കും ബി ആര്‍ സി യുടെ വകയായി കണ്ണട വിതരണം ചെയ്തു.


മെട്രിക്ക്മേള









Sunday, 1 February 2015

യൂണിഫോം വിതരണം....



30-1-2015 വെള്ളിയാഴ്ച അസംബ്ലിയില്‍ സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ജയദേവന്‍, വാര്‍ഡുമെമ്പര്‍,ജി.നാരായണേട്ടന്‍, ഹെഡ്മിസ്ട്രസ്സ്  പി.കെ.ഷേര്‍ലി എന്നിവര്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ യൂണിഫോം വിതരണം ചെയ്തു.

Thursday, 29 January 2015

മൂന്നാം ക്ലാസ്സിലെ മിടുക്കരെ അനുമോദിച്ചു....





മൂന്നാം ക്ലാസ്സിലെ ദേവപ്രിയ.എം, അമൃതശ്രീ, റിയ ഉമേഷ് എന്നീ കുട്ടികളെ പഠനത്തിലെ മികവിനും ജ്യോതി
എന്ന കുട്ടിയെ സ്ഥിരമായി ഡയറിയെഴുതുന്നതിനും സമ്മാനം നല്‍കി ക്ലാസ്സ് ടീച്ചര്‍ അനുമോദിച്ചു.സ്കൂള്‍ ഹെ‍‍ഡ്മിസ്ട്രസ് ഷേര്‍ലി.പി.കെ സമ്മാനദാനം നിര്‍വഹിച്ചു....

അനുമോദനം

 ഒന്നാം ക്ലാസ്സില്‍ പഠനത്തില്‍ മിടുക്കരായവര്‍ക്ക് ക്ലാസ്സ് ടീച്ചറുടെ അനുമോദനം.