Tuesday, 7 June 2016

ലോകപരിസ്ഥിതിദിനം

വൃക്ഷത്തൈകള്‍ വിതരണം ചെയ്തും പരിസ്ഥിതിക്വിസ്സ് മത്സരം നടത്തിയും പ്രത്യേക അസംബ്ലിയില്‍ പ്രതിജ്ഞയെടുത്തും പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു.

പ്രവേശനോത്സവം 2016-17


സ്ക്കൂള്‍ അലങ്കരിച്ചും മധുരം വിതരണം ചെയ്തും പ്രവേശനോത്സവം ആഘോഷിച്ചു.രക്ഷിതാക്കളും നാട്ടുകാരും വാര്‍ഡുമെമ്പര്‍മാരും ബാന്റുവാദ്യത്തോടെ പുതുതായി സ്ക്കൂളിലെത്തിയ കുട്ടികളെ ആനയിച്ചു.അധ്യാപികമാര്‍ പ്രവേശനോത്സവഗാനം പാടി.

ഒരുക്കം 2016

31-05-2016 ന് സ്കൂളില്‍ അധ്യാപകരെല്ലാം ഒത്തുകൂടി.പിടിഎ പ്രതിനിധികളും വാര്‍ഡ്‌മെമ്പര്‍മാരും യോഗത്തില്‍ സന്നിഹിതരായിരുന്നു.പ്രവേശനോത്സവത്തെക്കുറിച്ചും മറ്റ് ദൈനംദിനകാര്യങ്ങളും ചര്‍ച്ചാവിഷയമായി.സ്ക്കൂള്‍ അലങ്കരിക്കാനും മറ്റുമുള്ള ചുമതലകള്‍ യോഗത്തില്‍ തീരുമാനിച്ചു.SRGയും സ്റ്റാഫ്‌മീറ്റിങ്ങും പ്രത്യേകം നടത്തിയ ശേഷം പിരിഞ്ഞു.

Tuesday, 16 February 2016

വാര്‍ഷികവും മികവുത്സവവും...














19-02-2016 ന് സ്കൂളിന്റെ വാര്‍ഷികവും മികവുത്സവവും വിവിധ കലാപരിപാടികളോടെ നടത്തി.