Thursday, 16 October 2014

ഹിന്ദിപ്രചാര്‍സഭ

ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ മധ്യമിക് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസ്സായ ഏഴാം ക്ലാസ്സിലെ കുട്ടികള്‍.ഇന്നത്തെ അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


                                                                                                                                      സ്കൂളില്‍ പരീക്ഷാസെന്‍റര്‍ ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം പ്രയത്നിച്ച ചന്ദ്രികടീച്ചറുടെ സ്മരണയ്ക്കായി ഉന്നതവിജയം നേടിയ രണ്ടുകുട്ടികള്‍ക്ക് ട്രോഫിയും ഇന്നത്തെ അസംബ്ലിയില്‍ വിതരണം ചെയ്തു.ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ചന്ദ്രികടീച്ചറെ അനുസ്മരിച്ചുകൊണ്ട് രാജീവന്‍മാസ്റ്റര്‍ സംസാരിച്ചു.

Wednesday, 15 October 2014

ഗാന്ധിക്വിസ്സ്


സ്കൂളിലെ ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിക്വിസ്സ് നടത്തുകയുണ്ടായി.5,6,7 ക്ലാസ്സിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ഹിന്ദിടീച്ചര്‍ ശ്രീമതി.മനോരമയാണ് ക്വിസ്സിന് നേതൃത്വം കൊടിത്തത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

സാഹിത്യക്വിസ്സ്

ഏഴാം ക്ലാസ്സിലെ മലയാളം പഠിക്കുന്ന കുട്ടികള്‍ക്കായി മലയാളസാഹിത്യക്വിസ്സ്  നടത്തി.സാഹിത്യനായകന്മാരെക്കുറിച്ച് അറിവുനേടാനും വായനയെ പ്രോത്സാഹിപ്പിക്കുവാനും ഇത്തരം മത്സരം കൊണ്ട് സാധിക്കും.ശ്രീമതി.ബിന്ദു.സി.ടിയാണ് മത്സരത്തിന് നേതൃത്വം കൊടുത്തത്.

Monday, 13 October 2014

സാക്ഷരംക്ലാസ്സ്

 സാക്ഷരം ക്ലാസ്സിലെ ചില ദൃശ്യങ്ങള്‍.എല്‍.പി, യു.പി തലങ്ങളില്‍ സാക്ഷരം ക്ലാസ്സ് സമയബന്ധിതമായി തന്നെ പുരോഗമിക്കുന്നുണ്ട്.


പൂച്ചെടികളും മറ്റും

 സ്കൂള്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നട്ട വെണ്ട, പയര്‍, ചീര തുടങ്ങിയ ചെടികള്‍ മുളച്ചുതുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതുവരെയില്ലാത്തൊരാഹ്ലാദം. വാഴ കുലച്ചു. പപ്പായചെടിയില്‍ കായ പിടിക്കാന്‍ തുടങ്ങി.ആവേശത്തോടെ സ്കൂള്‍ കോമ്പൗണ്ടിനകത്തുള്ള പൂച്ചെടികളും പച്ചക്കറിച്ചെടികളും സംരക്ഷിക്കാന്‍ കുട്ടികളും മറ്റും രംഗത്തുണ്ട്.








സ്കൂള്‍ കലോത്സവം

17-10-2014 വെള്ളിയാഴ്ച വിവിധ മത്സരപരിപാടികളോടെ സ്കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചു.
കുട്ടികളും അധ്യാപകരും പരിപാടി ഭംഗിയായി നടത്തുന്നതിലുള്ള ഒരുക്കത്തിലാണ്.