Wednesday, 29 October 2014

നല്ല നാളേയ്ക്കായി.....

സ്ക്കൂളിന്റെ വികസനം സമീപഭാവിയില്‍ കണ്ടുകൊണ്ട് അധ്യാപകരും പി.ടി.എ ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും വാര്‍ഡ്‌മെമ്പറും കാസര്‍ഗോ‍ഡ് മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ജി.നാരായണേട്ടനോടൊപ്പം  കാസര്‍ഗോ‍ഡ് കസബ കടപ്പുറത്തെ ശ്രീ കുറുംബ ക്ഷേത്രഭാരവാഹികളെയും ക്ഷേത്രസ്ഥാനികരെയും(അച്ചന്മാരെയും)

നമുക്ക് ഒരുങ്ങാം--അഞ്ചാംതരം അടിസ്ഥാനശാസ്ത്രം

അഞ്ചാംതരം യൂണിറ്റ് 5..ഊര്‍ജത്തിന്റെ ഉറവകള്‍ by ParameshwaranNamboothiri

">

നമുക്ക് ഒരുങ്ങാം

യൂണിറ്റ് 4: വിത്തിനുള്ളിലെ ജീവന്‍ by ParameshwaranNamboothiri

">

Friday, 24 October 2014

CHOREOGRAPHY-The Owl and The Puzzy Cat





ഏഴാം ക്ലാസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച കൊറിയോഗ്രാഫിയിലെ നിശ്ചലദൃശ്യങ്ങള്‍.

PTA, SMC ,കുടുംബശ്രീ തുടങ്ങിയവരുടെ സംയുക്തയോഗം...രണ്ടാംഘട്ടം

 യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ സ്വാഗതവും വാര്‍ഡ്‌മെമ്പറും കാസര്‍ഗോ‍ഡ് മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ.ജി.നാരായണന്‍ അധ്യക്ഷനുമായിരുന്നു.സ്കൂള്‍ പരിസരത്തെ കുടുംബശ്രീ അംഗങ്ങളും മറ്റും യോഗത്തില്‍ സന്നിഹിതരായിരുന്നു.



Thursday, 23 October 2014

Best Blog Award



യു.പി.വിഭാഗത്തില്‍ മികച്ച ബ്ലോഗിനുള്ള അവാര്‍ഡ് ഞങ്ങള്‍ക്കും കിട്ടി.

Monday, 20 October 2014

സബ്ബ്ജില്ലാസ്പോര്‍ട്ട്സ്


സബ്ബ്ജില്ലാസ്പോര്‍ട്ട്സിന് തയ്യാറെടുപ്പ് തുടങ്ങി.വൈകുന്നേരങ്ങളില്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കുമാരി ഇന്ദുവിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ കൊളത്തൂരില്‍ വച്ച് നടക്കുന്ന കായികമേളക്ക് പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു.

സംസ്കൃതക്യാമ്പ്

GGHSS Nellikkunnil വച്ച് നടന്ന സംസ്കൃതക്യാമ്പില്‍ പങ്കെടുത്തവര്‍

യുറീക്ക വിജ്ഞാനപരീക്ഷ

ഒന്നാം സ്ഥാനം പ്രീതികൃഷ്ണ


രണ്ടാംസ്ഥാനം ഗൗരിപ്രകാശ്
  GUPS Adkathbail വച്ച് നടന്ന യുറീക്ക വിജ്ഞാനപരീക്ഷ പഞ്ചായത്ത്തലത്തില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രണ്ടാംസ്ഥാനം സാനിയമറിയ

Thursday, 16 October 2014

ഹിന്ദിപ്രചാര്‍സഭ

ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ മധ്യമിക് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസ്സായ ഏഴാം ക്ലാസ്സിലെ കുട്ടികള്‍.ഇന്നത്തെ അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


                                                                                                                                      സ്കൂളില്‍ പരീക്ഷാസെന്‍റര്‍ ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം പ്രയത്നിച്ച ചന്ദ്രികടീച്ചറുടെ സ്മരണയ്ക്കായി ഉന്നതവിജയം നേടിയ രണ്ടുകുട്ടികള്‍ക്ക് ട്രോഫിയും ഇന്നത്തെ അസംബ്ലിയില്‍ വിതരണം ചെയ്തു.ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ചന്ദ്രികടീച്ചറെ അനുസ്മരിച്ചുകൊണ്ട് രാജീവന്‍മാസ്റ്റര്‍ സംസാരിച്ചു.

Wednesday, 15 October 2014

ഗാന്ധിക്വിസ്സ്


സ്കൂളിലെ ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിക്വിസ്സ് നടത്തുകയുണ്ടായി.5,6,7 ക്ലാസ്സിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ഹിന്ദിടീച്ചര്‍ ശ്രീമതി.മനോരമയാണ് ക്വിസ്സിന് നേതൃത്വം കൊടിത്തത്. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

സാഹിത്യക്വിസ്സ്

ഏഴാം ക്ലാസ്സിലെ മലയാളം പഠിക്കുന്ന കുട്ടികള്‍ക്കായി മലയാളസാഹിത്യക്വിസ്സ്  നടത്തി.സാഹിത്യനായകന്മാരെക്കുറിച്ച് അറിവുനേടാനും വായനയെ പ്രോത്സാഹിപ്പിക്കുവാനും ഇത്തരം മത്സരം കൊണ്ട് സാധിക്കും.ശ്രീമതി.ബിന്ദു.സി.ടിയാണ് മത്സരത്തിന് നേതൃത്വം കൊടുത്തത്.

Monday, 13 October 2014

സാക്ഷരംക്ലാസ്സ്

 സാക്ഷരം ക്ലാസ്സിലെ ചില ദൃശ്യങ്ങള്‍.എല്‍.പി, യു.പി തലങ്ങളില്‍ സാക്ഷരം ക്ലാസ്സ് സമയബന്ധിതമായി തന്നെ പുരോഗമിക്കുന്നുണ്ട്.


പൂച്ചെടികളും മറ്റും

 സ്കൂള്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നട്ട വെണ്ട, പയര്‍, ചീര തുടങ്ങിയ ചെടികള്‍ മുളച്ചുതുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതുവരെയില്ലാത്തൊരാഹ്ലാദം. വാഴ കുലച്ചു. പപ്പായചെടിയില്‍ കായ പിടിക്കാന്‍ തുടങ്ങി.ആവേശത്തോടെ സ്കൂള്‍ കോമ്പൗണ്ടിനകത്തുള്ള പൂച്ചെടികളും പച്ചക്കറിച്ചെടികളും സംരക്ഷിക്കാന്‍ കുട്ടികളും മറ്റും രംഗത്തുണ്ട്.








സ്കൂള്‍ കലോത്സവം

17-10-2014 വെള്ളിയാഴ്ച വിവിധ മത്സരപരിപാടികളോടെ സ്കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചു.
കുട്ടികളും അധ്യാപകരും പരിപാടി ഭംഗിയായി നടത്തുന്നതിലുള്ള ഒരുക്കത്തിലാണ്.

സമ്മാനദാനം



ഇന്നത്തെ അസംബ്ലിയില്‍ വിവിധ പരിപാടികളില്‍ സ്കൂള്‍ തലത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സില്‍ സ്കൂള്‍തലത്തില്‍ വിജയിച്ച് സബ്‌ജില്ലാതലത്തില്‍ പങ്കെടുത്തവരില്‍ മൂന്നാംക്ലാസ്സിലെ ജ്യോതിയും നാലാംക്ലാസ്സിലെ പ്രീതികൃഷ്ണയും അവിടെയും  അവസാനറൗണ്ട് വരെ നല്ലനിലവാരത്തില്‍ പ്രകടനം കാഴ്ചവെച്ചു.
            സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ചിലമത്സരങ്ങള്‍ നടത്തുകയുണ്ടായി.ഏഴാംക്ലാസ്സിലെ രണ്ടു ഡിവിഷനുകളിലും പതിപ്പുകളും മറ്റും തയ്യാറാക്കിയ കുട്ടികളെ പ്രോത്സാപ്പിക്കുന്നതിനായി ശ്രീ.ജയചന്ദ്രന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി.

പിറന്നാള്‍ മധുരം

ഇന്ന് അഞ്ചാംക്ലാസ്സിലെ എല്‍.ലക്ഷ്മിപ്രീയയുടെ പിറന്നാള്‍ ആയിരുന്നു.കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും പിറന്നാള്‍മധുരമായി ചോക്ലേറ്റും സ്കൂള്‍ ലൈബ്രറിയിലേക്ക് നല്ല ഒരു പുസ്തകവും നല്‍കി.അസംബ്ലിയില്‍ അവള്‍ക്ക് പിറന്നാള്‍ ആശംസയും നേര്‍ന്നു.

Monday, 6 October 2014

ഗാന്ധിജയന്തി



വിവിധ പരിപാടികളോടെ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. അധ്യാപകരും കുട്ടികളും ചേര്‍ന്ന്  സ്കൂളും പരിസരവും ശുചിയാക്കി.