Monday, 19 January 2015

Run Kerala Run

ഇന്നത്തെ റണ്‍ കേരള റണ്ണില്‍ ഞങ്ങളും ഓടാന്‍ തയ്യാറായി.രാവിലെ പത്തരക്ക് സ്കൂള്‍ പരിസരത്തു നിന്നും പ്രത്യേക അസംബ്ലി,പ്രതിജ്ഞ തുടങ്ങിയവക്ക് ശേഷം വാര്‍ഡ് മെമ്പര്‍ ജി.നാരായണേട്ടന്‍,പിടിഎ പ്രസിഡണ്ട് ജയദേവന്‍,സ്ക്കൂള്‍ കുട്ടികള്‍,അധ്യാപകര്‍ ,വിവിധ ക്ലബ്ബുകാര്‍,വലക്കാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുന്നതായിരിക്കും.

ഇന്നത്തെ ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും

 ഇന്ന് അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന്  കസബകടപ്പുറത്തെ വീടുകളില്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷേര്‍ലി.പികെ ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം കൊടുത്തു.ജയചന്ദ്രന്‍സാര്‍ ബോധവല്‍ക്കരണക്ലാസ്സ് കൈകാര്യം ചെയ്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി. ഉമയും മറ്റുള്ളവരും വീട്ടുകാരെ സംഘടിപ്പിക്കാനും മറ്റുമായി സജീവമായി ഒപ്പമുണ്ടായിരുന്നു.വരും ദിവസങ്ങളിലും ഗൃഹസന്ദര്‍ശനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായിരിക്കും.

മിടുക്കന്മാരും മിടുക്കികളും

 അര്‍ധവാര്‍ഷികപരീക്ഷയില്‍ എല്ലാത്തിലും എ ഗ്രേഡ് കിട്ടിയ രണ്ടാം ക്ലാസ്സിലെ കുട്ടികളെ അസംബ്ലിയില്‍  അനുമോദിച്ചപ്പോള്‍.തീര്‍ച്ചയായും മറ്റ് കുട്ടികള്‍ക്ക് പഠിക്കാനുള്ള പ്രചോദനമായിരിക്കും.

Thursday, 15 January 2015

Study Tour

ഞങ്ങള്‍ തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പഠനയാത്ര പോകാന്‍ തീരുമാനമായി.ഫെബ്രുവരി ആറിനു പോയി എട്ടിനു മടങ്ങാനാണ്  പ്ലാനിട്ടിരിക്കുന്നത്.കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും തെക്കേ അറ്റത്തേക്കുള്ള യാത്ര ട്രെയിനിലാണ്.

Friday, 12 December 2014

വാര്‍ഡുതലയോഗത്തില്‍ നിന്ന്

 ഇന്ന് മൂന്ന് മണിക്ക് കുറുമ്പ ഭഗവതി ക്ഷേത്ര സമീപത്തുള്ള അംഗന്‍വാടിയില്‍ ചേര്‍ന്ന വാര്‍ഡ് തല യോഗത്തില്‍ കാസര്‍ഗോഡ് കസബ കടപ്പുറത്തുള്ള ഫിഷറീസ് യു പി സ്കൂളിന്റെ പുരോഗതിക്കായുള്ള ചര്‍ച്ചകള്‍ നടന്നു.ശ്രീമതി.ഉമയുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേര്‍ലി.പി.കെ അധ്യക്ഷയായിരുന്നു.ഭാവിപരിപാടികളെക്കുറിച്ച് ശ്രീ.ജയചന്ദ്രന്‍മാസ്റ്ററും ശ്രീ.രാജീവന്‍മാസ്റ്ററും വിശദമായി സംസാരിച്ചു.മുപ്പതിലധികം പേര്‍ പങ്കെടുത്ത യോഗത്തിന് ശ്രീ.പരമേശ്വരന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.