Wednesday 10 December 2014

ഇന്ന് ഞങ്ങള്‍ക്ക് പഴം കിട്ടി...

സാധാരണ ഞങ്ങള്‍ക്ക് കോഴിമുട്ടയാണ് തരാറുള്ളത്.എന്നാല്‍ ഇന്ന് പഴമാണ് തന്നത്.മണ്ഡലമാസമായതുകൊണ്ടും പക്ഷിപ്പനി നിലവിലുള്ളതുകൊണ്ടുമാണ് ഇത്തവണ പഴം നല്‍കിയതെന്ന് മനസ്സിലായി.

അണ്ണാന്‍കുഞ്ഞും തന്നാലായത്....

കുട്ടികള്‍ നട്ടുവളര്‍ത്തിയ പയറുചെടിയില്‍ നിന്നു ഇന്നുകിട്ടിയ പയര്‍ കഞ്ഞിപ്പുരയിലേക്ക് കൊണ്ടുവന്നപ്പോള്‍.....

സൗജന്യനേത്രപരിശോധനയില്‍ കണ്ണട ലഭിച്ചവര്‍

 ഇന്ന് കണ്ണട വിതരണം ചെയ്തു.നാലു കുട്ടികള്‍ക്കാണ് ഡോ.ഗണേഷ് മയ്യ കണ്ണട സൗജന്യമായി നല്‍കിയത്.ഡോ.ഗണേഷ് മയ്യയോടും കാസര്‍ഗോഡ് ലയണ്‍സ് ക്ലബ്ബിനോടുമുള്ള നന്ദി അറിയിക്കുന്നു.





Monday 8 December 2014

എ ഗ്രേഡ് കിട്ടിയ കുട്ടികള്‍

സബ്‌ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് കിട്ടിയ ഋതികയും സാനിയ മറിയയും


കുരുന്നു പ്രതിഭകളെ അനുമോദിച്ചു..........


ഇന്നത്തെ അസംബ്ലിയില്‍ സബ്‌ജില്ലാകലോത്സവത്തില്‍ പങ്കെടുത്ത കുരുന്നു പ്രതിഭകളെ അനുമോദിച്ചു.പങ്കെടുത്തവര്‍ക്കും അവര്‍ക്ക് പരിശീലനം നല്‍കിയവര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍......


Friday 5 December 2014

സര്‍ക്കസ്സും സയന്‍സ് എക്സിബിഷനും

ഇന്ന് ഞങ്ങള്‍ സ്ക്കൂളിലെ 110 കുട്ടികളും അധ്യാപകരും സയന്‍സ് എക്സ്‌പ്രസ്സും(Science Express -Biodiversity Special) ജംബോ സര്‍ക്കസ്സും കാണാന്‍ പോയി.കുട്ടികള്‍ വളരെ ആഹ്ലാദത്തോടെ....ആവേശത്തോടെ ......ആസ്വദിച്ചു.രാവിലെ ഞങ്ങള്‍ കാല്‍നടയായി കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ വന്നു.മടക്കയാത്രയ്ക്ക്  KSRTC Kasaragod ചെയ്തു തന്ന സൗകര്യം ഞങ്ങളെന്നും ഓര്‍മിക്കും.






സയന്‍സ് എക്സിബിഷന്‍