Friday 26 September 2014

സംയുക്തയോഗം

ഇന്ന് 26-09-2014 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഞങ്ങളുടെ സ്കൂളില്‍ കുടുംബശ്രീ, അയല്‍കൂട്ടം,വലക്കാര്‍,PTA എക്സിക്യട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരുടെ സംയുക്തയോഗം നടന്നു.സ്കൂളിലെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാനുമായി ചേര്‍ന്ന യോഗത്തില്‍ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ സ്വാഗതവും പി.ടി.എ പ്രസി‍‍ഡണ്ട് ശ്രീ ബി.ജയദേവന്‍ അധ്യക്ഷനും വാര്‍‍ഡ്‌മെമ്പറും കാസര്‍ഗോഡ് നഗരസഭാ വിദ്യാഭ്യാസ‌സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ ജി.നാരായണന്‍ ഉദ്ഘാടകനുമായിരുന്നു.
സ്കൂളിലെ ഭൗതികസാഹചര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നും സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും യോഗം വിലയിരുത്തി.പടിപടിയായി സ്കൂളിനെ നല്ല നിലയില്‍ എത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടായി.ജയചന്ദ്രന്‍ മാസ്റ്റര്‍ യോഗത്തില്‍ സംസാരിച്ചു.40 ഓളം അംഗങ്ങള്‍ പ്രസ്തുതയോഗത്തില്‍ പങ്കെടുത്തു.നാട്ടില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുണ്ടായിട്ടും ചില രക്ഷിതാക്കള്‍ കുട്ടികളെ ദൂരെയുള്ള അണ്‍എയിഡഡ് സ്ഥാപനങ്ങളിലേക്ക് അയക്കുന്നതാണ് സ്കൂളില്‍ കുട്ടികളുടെയെണ്ണം കുറയാനും സ്കൂളിന്റെ പുരോഗതിക്ക് വിലങ്ങുതടിയാവുന്നതെന്നും യോഗത്തില്‍ വന്നവര്‍ കണ്ടെത്തി.ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ള ശ്രമം കുടുംബശ്രീകളും മറ്റ് അംഗങ്ങളും ഏറ്റെടുത്തുകൊണ്ട് യോഗം പിരിഞ്ഞു.

No comments:

Post a Comment